പുനർനിർമിക്കുന്ന തോട്ടാമൂല സെന്റ് കുര്യാക്കോസ് ദേവാലയത്തിനു തറക്കല്ലിട്ടു
1459498
Monday, October 7, 2024 6:10 AM IST
സുൽത്താൻ ബത്തേരി: പുനർനിർമിക്കുന്ന തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപനം മലബാർ ഭദ്രാസാനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് നിർവഹിച്ചു.
ഇടവക വികാരി ഫാ. എൽദോ ചീരകത്തോട്ടത്തിൽ, കിഴക്കേക്കര ഗീവർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. കുര്യാക്കോസ് ചീരകത്തോട്ടത്തിൽ, ഫാ. ഷൈജൻ മറുതല, ഫാ. വിപിൻ കുരുമോളത്ത്, ഫാ. ലിജോ തന്പി ആനിക്കാട്ട്, ഫാ. ഷിജിൽ കടന്പക്കാട്ട് എന്നിവർ സഹകാർമികരായി. പഞ്ചായത്തംഗം ഓമന പങ്കളം,
വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ദേശീയ പ്രസിഡന്റ് ശ്രീധരൻ അന്പലക്കുണ്ട്, ട്രസ്റ്റി ജോർജ് കാവുംമോളയിൽ, സെക്രട്ടറി ജെയ്മോൻ കുന്നത്ത്, നിർമാണ കമ്മിറ്റി കണ്‍വിനർ ജോർജ് കോലഞ്ചേരി, സെക്രട്ടറി ജിജിൽ മാത്യു, വാസു കൃഷ്ണഭവൻ, വാസുദേവൻ വെള്ളാരംകുന്ന്, പ്രഭാകരൻ കൈതമലയിൽ, ലക്ഷ്മണൻ പുൽതുക്കി,
മോഹനൻ പാറശേരി, ബാബു ഉള്ളാട്ടുതൊടിയിൽ, ഷെവ.കെ.എം. പൗലോസ് കീരംകുഴിയിൽ, ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ ഷെവ.ഇ.പി. പൗലോസ് ഇടയനാൽ, റെജി എരങ്ങോത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.