ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ
1459475
Monday, October 7, 2024 5:32 AM IST
കൽപ്പറ്റ: ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ വാക്കാട് കുട്ടിയായിന്റെപുരയ്ക്കൽ ഫഹദിനെയാണ്(28) ജില്ലാ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്.
ടെലഗ്രാമിൽ പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടതിനെത്തുടർന്നാണ് വയനാട് സ്വദേശിയായ പരാതിക്കാരൻ തട്ടിപ്പിന് ഇരയായത്. പരാതിക്കാരനെക്കൊണ്ട് www.yumdishs est.orse എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു.
പിന്നീട് വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിംഗ്റിവ്യൂ നൽകുന്നതിന് വലിയ തുകകൾ വാഗ്ദാനം ചെയ്യിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പണം തട്ടിയെടുത്തതെന്നാണ് പരാതിയിൽ.