സംസ്ഥാന ടെക്നിക്കൽ സ്കൂൾ ശാസ്ത്ര-സാങ്കേതിക മേള ബത്തേരിയിൽ
1457813
Monday, September 30, 2024 6:03 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതിക മേള ജനുവരിയിൽ ബത്തേരി ടെക്നിക്കൽ സ്കൂളിൽ നടത്തും.
വിവിധ ജില്ലകളിലെ ടെക്നിക്കൽ സ്കൂളുകൾ, ഐഎച്ച്ആർഡി യുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നു 1,200 ഓളം പേർ പങ്കെടുക്കും. ജില്ലയിൽ ആദ്യമായാണ് സംസ്ഥാന ടെക്നിക്കൽ സ്കൂൾ മേള നടത്തുന്നത്. സ്വാഗതസംഘം രൂപീകരണയോഗം രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേരും.
എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർമാൻ, മറ്റ് ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.