യുണൈറ്റഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി വാർഷിക പൊതുയോഗം നടത്തി
1457809
Monday, September 30, 2024 5:58 AM IST
സുൽത്താൻ ബത്തേരി: മറുനാടൻ മലയാളി കർഷക കൂട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ(യുപിപിഎ)അംഗങ്ങൾ ഓഹരിയുടമകളായി രൂപീകരിച്ച യുണൈറ്റഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി രണ്ടാമത് വാർഷിക പൊതുയോഗം കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബിൽ നടത്തി.
യുപിപിഎ ചെയർമാൻ സിബി തോമസ് പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അസൈനാർ ഉദ്ഘാടനം ചെയ്തു. കന്പനി ചെയർമാൻ ബേബി പെരുംകുഴി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എമിൻസണ്‍ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി.
സിബി തോമസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി.ഡി. സജി, പുൽപ്പള്ളി പഞ്ചായത്ത് അംഗം ജനാർദനൻ പാന്പനാൽ, യുഎഫ്പിഎ മെന്റർ കെ.എസ്. സാബു, ചീഫ് കോ ഓർഡിനേറ്റർ എം.വൈ. യോഹന്നാൻ, മൈസൂരു ഹോർട്ടി കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ വിജേന്ദ് കുമാർ, കന്പനി സെക്രട്ടറി സി.എസ്. ലുഖ്മാൻ സാദിഖ്, ബി.എം. ശിവശങ്കരൻ, പോൾ ഏലിയാസ്, ആർ. സതീഷ് എന്നിവർ പ്രസംഗിച്ചു.
മാധ്യമപ്രവർത്തകരെയും അസോസിയേഷൻ-കന്പനി ഡയറക്ടർമാരെയും ആദരിച്ചു. സംഘാടക സമിതി ജനറൽ കണ്‍വീനർ അജി കുര്യൻ സ്വാഗതവും വൈസ് ചെയർമാൻ കെ. നയിമുദ്ദീൻ നന്ദിയും പറഞ്ഞു.