അബീഷ ഷിബിയെ ആദരിച്ചു
1457805
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അബീഷ ഷിബിയെ കിസാൻ കോണ്‍ഗ്രസും രമേശ് ചെന്നിത്തല ബ്രിഗേഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.
കിസാൻ കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബെന്നി വട്ടപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. പ്രമോദ് തൃക്കൈപ്പറ്റ അധ്യക്ഷത വഹിച്ചു. ആർസി ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് രോഹിത് ബോധി, കിസാൻ കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ജോണ്‍ മാതാ എന്നിവർ മെമന്റോ സമ്മാനിച്ചു.
ജെ.പി. ജസ്വിൻ, ആൽബർട്ട് ആന്റണി, ബീരാൻ ചെന്പോത്തറ, പി.വി. വർഗീസ്, എം.എ. ഐസക് എന്നിവർ പ്രസംഗിച്ചു.