ഗൂഡല്ലൂർ: റോട്ടറി ബ്ലൂ മൗണ്ടൻ ക്ലബ്, ബത്തേരി ഇഖ്റ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാടന്തറയിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. 200 ഓളം പേർ ക്യാന്പ് ഉപയോഗപ്പെടുത്തി.
ഡോ. അൻവർഷാ, ഡോ. വനിത, ഡോ. അബ്ദുറഷാൽ എന്നിവർ രോഗികളെ പരിശോധിച്ചു. യാസീൻ ഷെരീഫ്, റോബർട്ട്, അലക്സാണ്ടർ, ജംഷീദ്, എൽദോ തോമസ്, അജി, പ്രശാന്ത്, പരശുരാമൻ, സുനിൽ എന്നിവർ നേതൃത്വം നൽകി.