ഉൗട്ടി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഓറശോല അണ്ണോട സ്വദേശി രഞ്ജിത്തിനെയാണ്(25)കോത്തഗിരി പോലീസ് അറസ്റ്റുചെയ്തത്. കുട്ടി ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി അധ്യാപകന്റെ പീഡനത്തിന് ഇരയായത്.
സ്ഥലംമാറി പോയ അധ്യാപകൻ രണ്ടുവർഷം കഴിഞ്ഞ് ഇതേ സ്കൂളിൽ തിരിച്ചെത്തിയതിനുശേഷവും പീഡനം തുടർന്നു. വിദ്യാർഥിനിയുടെ പരാതിയിലാണ് അധ്യാപകനെതിരേ പോക്സോ നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരം കേസ്.