വയനാടിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം: തോമസ് ഉണ്ണിയാടൻ
1443955
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തം നേരിടുന്ന വയനാടിന് സമഗ്ര ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോണ്ഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടൽ മണ്ണിൽ പുതഞ്ഞ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരുടെ പുനരധിവാസം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് സമയബന്ധിതമായി നടപ്പാക്കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ അപു ജോണ് ജോസഫ്, ജോസഫ് കളപ്പുര, കെ.എ. ആന്റണി, കെ.വി. കണ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.