പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ചു നൽകി
1443664
Saturday, August 10, 2024 5:42 AM IST
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാന്പുകളിൽ കഴിയുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ദുരന്തത്തിന് ശേഷം രാഹുലും പ്രിയങ്കയും ക്യാന്പുകൾ സന്ദർശിച്ചപ്പോൾ കുട്ടികൾ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിഷമം പങ്കുവച്ചിരുന്നു.
ഇരുവരും ക്യാന്പുകളിലെ കുട്ടികളോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്. വിവിധ ക്യാന്പുകളിൽ വിതരണം ചെയ്യുന്നതിന് സാമഗ്രികൾ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി. ഹഫ്സത്തിന് കൈമാറി.