കുശാലിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണം: ശിശുക്ഷേമ സമിതി
1443624
Saturday, August 10, 2024 4:34 AM IST
കല്‍പ്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോത്ത് സ്വകാര്യ പശു ഫാമില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുള്ള കുട്ടി കുശാലിന്റെ മരണത്തില്‍ സമാഗ്രാന്വേഷണം വേണമെന്ന് ശിശുക്ഷേമ സമിതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവന്, സെക്രട്ടറി കെ. രാജന്, ട്രഷറര്‍ കെ. സത്യന് എന്നിവര്‍ ഫാമില്‍ സന്ദര്‍ശനം നടത്തിയശേഷം സിഡബ്ല്യുസിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം.
അപകടകരമായ സ്ഥലത്ത് അശാസ്ത്രീയമായും അംഗീകാരം ഇല്ലാതെയുമാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയില്‍ പശു-പന്നി ഫാമുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും കുട്ടികളുടെയും ജീവിത സാഹചര്യം പരിശോധിക്കുകയും മെച്ചപ്പെടുത്തണം.
കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.