പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെയും മീര ഐ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നേത്ര പരിശോധന ക്യാന്പും തിമിര ശസ്ത്രക്രിയ നിർണയ ക്യാന്പും സംഘടിപ്പിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു. മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കോ ഓർഡിനേറ്റർ പ്രകാശ് പ്രാസ്കോ, പോഗ്രം കോ ഓർഡിനേറ്റർ ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.