ഉരുള്‍പൊട്ടല്‍: തെരച്ചിലിനു ഒഡീഷ ഡോഗ് സ്ക്വാഡും
1443356
Friday, August 9, 2024 5:35 AM IST
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഒഡീഷ ഡോഗ് സ്ക്വാഡും. കെ 9 എസ്ഐ അനൂജ് തൊഡിയ, എഎസ്ഐ ദിരെന്കുമാര് ബിസ്വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡീഷ സ്പെഷല്‍ ബ്രാഞ്ച് ഐജി ഷെഫിന് അഹമ്മദിന്റെ നിര്‍ദേശാനുസരണം തെരച്ചിലിനു എത്തിയത്. പരിശീലനം ലഭിച്ച ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കള്‍ സ്ക്വാഡിന്റെ ഭാഗമാണ്.