ചൂരൽമല, മുണ്ടക്കൈ ദുരന്തം: കളക്ടർക്ക് കത്ത് നൽകി
1443355
Friday, August 9, 2024 5:35 AM IST
മാനന്തവാടി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ മാനന്തവാടി നഗരസഭ പരിധിയിലുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലത്തെ വിമണ്‍സ് വർക്കിംഗ് ഹോസ്റ്റലിലേക്ക് മാറ്റി പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മാനന്തവാടി നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
63 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിൽ ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഈ കുടുംബങ്ങളെ താത്കാലികമായി ഇവിടേക്ക് മാറ്റി പാർപ്പിക്കാം എന്ന് കാണിച്ചുകൊണ്ട് മാനന്തവാടി നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകിയത്. മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നത്.
പുതിയ കെട്ടിടത്തിൽ കുടിവെള്ളസൗകര്യവും മുറികളും ബാത്ത്റൂം സൗകര്യവും ലഭ്യവുമാണ്. 2021ൽ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം ഇതുവരെയും തുറന്നു നൽകിയിട്ടില്ല.