ദുരന്തബാധിതർക്ക് മാനസിക പിന്തുണ നൽകാം; അവസരം പ്രഫഷനൽ യോഗ്യതയുള്ളവർക്കു മാത്രം
1443354
Friday, August 9, 2024 5:35 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകാൻ കൗണ്‍സിലർമാരെ നിയോഗിക്കുന്നു. ഈ മേഖലയിൽ പ്രഫഷനൽ യോഗ്യതയുള്ളവർക്കു മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാന്പുകളിൽ സേവനത്തിനായി നിയോഗിക്കും.
യോഗ്യതയും താത്പര്യവുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടെയുള്ള ബയോഡാറ്റ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. എംഎസ്സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കൽ/സൈക്യാട്രി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയില്ലാത്തവരെയും ഔദ്യോഗികമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരെയും ക്യാന്പുകളിൽ കൗണ്‍സലിംഗിന് അനുവദിക്കില്ലെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് കൗണ്‍സലിംഗ് നോഡൽ ഓഫീസർ കെ.കെ. പ്രജിത്ത് അറിയിച്ചു.