ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71-ാം ഓർമപ്പെരുന്നാൾ ആചരിച്ചു
1438165
Monday, July 22, 2024 6:03 AM IST
ഉപ്പട്ടി: മലങ്കരയുടെ വലിയ പിതാവ് ധന്യൻ മാർ ഈവാനിയോസിന്റെ 71-ാം ഓർമപ്പെരുന്നാൾ ഉപ്പട്ടി സെന്റ് ജോർജ് പള്ളിയിൽ മലങ്കര സുറിയാനി കത്തോലിക്കാസഭ നീലഗിരി മേഖലയുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണയോഗം, പദയാത്ര എന്നിവ നടത്തി. അത്തിക്കുന്ന് റോഡിൽനിന്നു ഉപ്പട്ടി പള്ളിയിലേക്കായിരുന്നു പദയാത്ര. പള്ളിയിൽ നീലഗിരി മേഖലയിലെ വൈദികർ ഒന്നിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു.
കല്ലിച്ചാൽപള്ളി വികാരി ഫാ. ലൂക്കോസ് പള്ളിപ്പടിഞ്ഞാറ്റേതിൽ അനുസ്മരണ സന്ദേശം നൽകി. പ്രോട്ടോ വികാരി ഫാ. ജോർജ് കാലായിൽ, മേഖലാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോർജ് മാത്യു എന്നിവർ നേതൃത്വം നൽകി.