കെ. ഗോവിന്ദൻ അനുസ്മരണം നടത്തി
1437767
Sunday, July 21, 2024 5:44 AM IST
വെള്ളമുണ്ട: ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ഗ്രന്ഥശാലാ പ്രവർത്തകൻ കെ. ഗോവിന്ദൻ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ഗ്രന്ഥശാലാ പ്രവർത്തകൻ ടി.എം. നളരാജൻ കണ്ണങ്കോടിനുള്ള പുരസ്കാര വിതരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
സാംസ്കാരിക പ്രവർത്തകൻ മംഗലശേരി മാധവൻ അധ്യക്ഷത വഹിച്ചു. സഞ്ചാരസാഹിത്യകാരൻ ബിജു പോൾ കാരയ്ക്കമലയെയും പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. ടി.കെ. ഇബ്രാഹിം, എം.ജെ. ഷിബി, പി.ടി. സുഭാഷ്, തുടങ്ങിയവർ സംസാരിച്ചു.