മുത്തങ്ങയിൽ മരം കടപുഴകി റോഡിലേക്ക് മറിഞ്ഞു
1437254
Friday, July 19, 2024 5:13 AM IST
സുൽത്താൻ ബത്തേരി: മുത്തങ്ങയ്ക്കു സമീപം കടപുഴകിയ മരം ദേശീയപാതയിലേക്ക് മറിഞ്ഞു. ഇത് മണിക്കൂറുകളോളം ഗതാഗത തടസത്തിനു കാരണമായി.
രണ്ട് ഇലക്ട്രിക് പോസ്റ്റ് തകർത്താണ് മരം റോഡിൽ പതിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. അഗ്നി-രക്ഷാസേന മരം മുറിച്ചുമാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. മുത്തങ്ങയ്ക്ക് അടുത്ത് ദേശീയപാതയോരത്ത് നിരവധി മരങ്ങൾ അപകടാവസ്ഥയിലാണ്.