പുലിനഖങ്ങളുമായി രണ്ട് പേർ പിടിയിൽ
1436339
Monday, July 15, 2024 6:20 AM IST
ഊട്ടി: മഞ്ചൂരിൽ പുലിനഖങ്ങളുമായി രണ്ടു പേർ വനം ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. മഞ്ചൂർ തുന്പനേരിയിൽ പുലിനഖം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
അവിലാഞ്ചി വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെ ചത്തനിലയിൽ കണ്ട പുലിയുടെ നഖങ്ങൾ പറിച്ചെടുക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇക്കാര്യത്തിൽ വനം ഉദ്യോഗസ്ഥർ വിശദാന്വേഷണം നടത്തിവരികയാണ്.
നഖങ്ങൾ പുലിയെ വേട്ടയാടി ശേഖരിച്ചതാണോ എന്നാണ് പരിശോധിക്കുന്നത്.