അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
1430841
Saturday, June 22, 2024 5:56 AM IST
മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപിക പി.ഒ. സുമിത ഉദ്ഘാടനം ചെയ്തു. സിപിഒ റജീന ബക്കർ അധ്യക്ഷത വഹിച്ചു. കെ.വി. അഗസ്റ്റിൻ, ചിൻമയി കെ. രാജേഷ്, ഷാൽവിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലകൻ ഒ.ടി. സുധീർ ക്ലാസെടുത്തു.
പടിഞ്ഞാറത്തറ: അന്താരാഷ്ട്ര യോഗ ദിനാചരത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗവ. എൽപി സ്കൂളിൽ യോഗദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ശബ്ദസന്ദേശം കേൾപ്പിക്കൽ, വീഡിയോ പ്രദർശനം, പ്രഭാഷണം എന്നിവ നടത്തി. പരിപാടികൾക്ക് സ്കൂളിലെ നാലാംതരം വിദ്യാർഥികളായ സാൻവിയ, സാൻമിയ, സിയ കമൽ അധ്യാപകരായ ക്ലാരമ്മ ദേവസ്യ, ഷെമീർ, മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി: "യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന സന്ദേശമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഘടകം ജിവിഎച്ച്എസ്എസിൽ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. മുനിസിപ്പൽ ചെയർപേഴസണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് പി.പി. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായി.
പ്രണവം യോഗ വിദ്യാപീഠത്തിലെ പ്രവീണ്‍ ടി. രാജൻ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ സലീം അൽത്താഫ്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുരേഷ് കുമാർ, ഫീൽഡ് പബ്ലിസിറ്റി ജില്ലാ ഓഫീസർ എം.വി. പ്രജിത്ത്കുമാർ, ജിവിഎച്ച്എസ്എസ് കായികാധ്യാപകൻ ജെറിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും പൊതുജനങ്ങളുമടക്കം 200 ഓളം പേർ പങ്കെടുത്തു.