വിദ്യാലയങ്ങളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കണം: മർച്ചന്റ്സ് അസോസിയേഷൻ
1429460
Saturday, June 15, 2024 5:53 AM IST
മാനന്തവാടി: വിദ്യാലയങ്ങളിൽ അനധികൃതമായി നടത്തുന്ന യൂണിഫോം, സ്റ്റേഷനറി കച്ചവടം അവസാനിപ്പിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചില വിദ്യാലയങ്ങൾ കച്ചവട കേന്ദ്രങ്ങളായി മാറിയിരിക്കയാണ്. പിടിഎയാണ് ഇതിനു നേതൃത്വം നൽകുന്നത്. യൂണിഫോമും പഠനോപകരണങ്ങളും കൂടിയ വിലയ്ക്കാണ് അടിച്ചേൽപ്പിക്കുന്നതെന്നു പരാതിയുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ്, എൻ.പി ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, കെ.എക്സ്. ജോർജ്, സി.കെ. സുജിത്ത്, എം.കെ. ശിഹാബുദ്ദീൻ, ഇ.എ നാസിർ, കെ. ഷാനു, ജോണ്സണ് ജോണ്, എം. ബഷീർ എന്നിവർ പ്രസംഗിച്ചു.