നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു
1429459
Saturday, June 15, 2024 5:53 AM IST
കൽപ്പറ്റ: സാമൂഹ്യ സേവന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ മുൻനിർത്തി നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു.
അശരണരായവരെയും രോഗികളെയും ഭവനരഹിതരെയും കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിൽ നർഗീസ് ബീഗം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു.
ജ്യോതി നിവാസ് ഡയറക്ടർ പി.എ. ജോണി അധ്യക്ഷത വഹിച്ചു. മിറർ സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഡയറക്ടർ പി.പി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.
ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തിൽ വാർഷിക പ്രഭാഷണം നടത്തി. നർഗീസ് ബീഗം, ഷിബു കുറുന്പേമഠം, പി.സി. ജോസ്, സി.കെ. ദിനേശൻ എന്നിവർ പ്രസംഗിച്ചു.