ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി
1429258
Friday, June 14, 2024 6:08 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ തെരുവോര പഴക്കടയിൽ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കട ഉടമ ഷാഹുൽ ഹമീദിനെ ഗൂഡല്ലൂർ പോലീസ് അറസ്റ്റു ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് നിന്ന് ബിജു എന്നയാളാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.