കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ: നാ​മ​നി​ർ​ദേ​ശം ന​ട​ത്താം
Saturday, May 25, 2024 6:23 AM IST
ക​ൽ​പ്പ​റ്റ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തി​ന് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ-2024​ന് യോ​ജ്യ​രാ​യ വ്യ​ക്തി​ക​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ https://keralapuraskaram.kerala.gov.in ൽ ​ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31. കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ ’കേ​ര​ള​ജ്യോ​തി’, ’കേ​ര​ള​പ്ര​ഭ’, ’കേ​ര​ള​ശ്രീ’ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ന​ൽ​കു​ന്ന​ത്.

കേ​ര​ള​ജ്യോ​തി ഒ​രാ​ൾ​ക്കും കേ​ര​ള​പ്ര​ഭ ര​ണ്ടു​പേ​ർ​ക്കും കേ​ര​ള ശ്രീ ​അ​ഞ്ചു​പേ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. ക​ല, സാ​മൂ​ഹി​ക​സേ​വ​നം, പൊ​തു​കാ​ര്യം, സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റി​ഗ്, വ്യ​വ​സാ​യം-​വാ​ണി​ജ്യം, സാ​ഹി​ത്യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സി​വി​ൽ സ​ർ​വീ​സ്, കാ​യി​കം, കൃ​ഷി എ​ന്നി​ങ്ങ​നെ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ​യാ​ണ് പു​ര​സ്കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക അ​ടി​സ്ഥാ​ന യോ​ഗ്യ​ത നി​ശ്ച​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ക​ണം നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വ്യ​ക്തി​ക​ൾ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​രു​ത്. ആ​ർ​ക്കും മ​റ്റു​ള്ള​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. പു​ര​സ്കാ​ര​ങ്ങ​ളു​ടെ ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്നു​വീ​തം പ​ര​മാ​വ​ധി മൂ​ന്ന് നാ​മ​നി​ർ​ദേ​ശം മാ​ത്ര​മേ ചെ​യ്യാ​വൂ. കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ന​ൽ​കു​ന്ന​ത​ല്ല.


ഡോ​ക്ട​ർ​മാ​ർ, ശാ​സ്ത്ര​ജ്ഞ​ർ ഒ​ഴി​കെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​ര​ല്ല. പ​ദ്മ പു​ര​സ്കാ​രം നേ​ടി​യ​വ​രെ കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല.

നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ സം​സ്ഥാ​ന​ത്ത് പ​ത്ത് വ​ർ​ഷ​മെ​ങ്കി​ലും താ​മ​സി​ച്ച ഭാ​ര​ത പൗ​ര​ൻ​മാ​രാ​ക​ണം. ന​വം​ബ​ർ ഒ​ന്നി​ന് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കും. വി​ശ​ദ​വി​വ​ര​ത്തി​ന് 04712518531, 04712518223, 04712525444 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം.