ടാസ്ക് ഫോഴ്സ് ട്രയ്നിംഗ് നടത്തി
1424617
Friday, May 24, 2024 5:39 AM IST
കാട്ടിക്കുളം: സജീവം ടാസ്ക് ഫോഴ്സ് ട്രെയ്നിംഗ് കാട്ടിക്കുളം ശ്രേയസ് ഓഫീസിൽ നടത്തി. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി ക്ലാസിന് നേതൃത്വം നൽകി. തിരുനെല്ലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. ജോണ് പനച്ചിപറന്പിൽ അധ്യക്ഷത വഹിച്ചു. ശ്രേയസ് മേഖല ഡയറക്ടർ ഫാ. റോയി വലിയപറന്പിൽ മുഖ്യസന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ ജിലി ജോർജ്, മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ പ്രമീള വിജയൻ, യൂണിറ്റ് പ്രസിഡന്റ് ബിനു ഫിലിപ്പ്, യൂണിറ്റ് സിഡിഒ റിയ ബിജു എന്നിവർ പ്രസംഗിച്ചു.