വാഹനാപകടത്തിൽ ഒരാൾ മരിച്ചു: നാലു പേർക്ക്
1417205
Thursday, April 18, 2024 10:27 PM IST
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശിനി നരിക്കോട്ടിൽ ഷേർലി (60) ആണ് മരിച്ചത്.
മകൻ അഭിനവ്, ഭർത്താവ് ശശി, ശശിയുടെ സഹോദരി ഷീബ, ഭർത്താവ് രവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ അഭിനവ്, ശശി, ഷീബ എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
രവി ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കിയിൽ ബന്ധുവീട്ടിൽ പോയി തിരിച്ചുവരും വഴിയാണ് അപകടം. ഷേർളിയുടെ മകൾ: മിഥുന (സൗദി). മരുമകൻ: രാഹുൽ രാമചന്ദ്രൻ (സൗദി). സംസ്കാരം പിന്നീട്.