തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് സ്വീകരണം നൽകി
1417165
Thursday, April 18, 2024 6:14 AM IST
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ജില്ലയിൽ എത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ജില്ലാ കോണ്‍ഗസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്കെഎംജെഎച്ച്എസ് ഗ്രൗണ്ടിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി.
ടി. സിദ്ദിഖ് എംഎൽഎ, കെ.എൽ. പൗലോസ്, പി.പി. ആലി, ടി.ജെ. ഐസക്, റസാഖ് കൽപ്പറ്റ, ബിനു തോമസ്, ഗൗതം ഗോകുൽദാസ്, എം.പി. നവാസ്, ഹർഷൽ കോന്നാടൻ എന്നിവർ ഷാൾ അണിയിച്ചു. കോട്ടത്തറ, മേപ്പാടി, മാനന്തവാടി, എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രേവന്ത് റെഡ്ഡി പ്രസംഗിച്ചു.