ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ്: കെ.ഇ. ഇസ്മയിൽ
1416188
Saturday, April 13, 2024 5:48 AM IST
കൽപ്പറ്റ: രാജ്യത്ത് ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് പാർലമെന്റിലേക്ക് നടക്കാനിരിക്കുന്നതെന്ന് കിസാൻസഭാ അഖിലേന്ത്യാ സെക്ട്രട്ടറിയും സിപിഐ നേതാവുമായ കെ.ഇ. ഇസ്മയിൽ. ഒഴക്കോടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്.
സൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന പരിഹാസ്യമാണ്. കേരളത്തിലെ ജനങ്ങളുടെ മനസിൽ ബിജെപിക്ക് സ്ഥാനമില്ലെന്നും ഇസ്മയിൽ പറഞ്ഞു. എൽഡിഎഫ് നേതാക്കളയ ടി.വി. ബാലൻ, ഒ.ആർ. കേളു എംഎൽഎ, വി.കെ. ശശിധരൻ, എ.എൻ. പ്രഭാകരൻ, ജസ്റ്റിൻ ബേബി,
അഡ്വ.വി. ഷാജി, ജുനൈദ് കൈപ്പണി, കുര്യക്കോസ് മുള്ളൻമട, പി.ടി. ബിജു, വി.വി. ആന്റണി, കെ.പി. ശശികുമാർ, എ.വി. മാത്യു, ജി.കെ. സുരേന്ദ്രൻ, ശാരദ സജീവൻ, പുഷ്പരാജൻ, രാജൻ ഒഴക്കോടി, എ.വി. മാത്യു, വി.കെ. തുളസിദാസ് എന്നിവർ പ്രസംഗിച്ചു.