മാനന്തവാടി അമലോദ്ഭവമാതാ തീർത്ഥാടന കേന്ദ്രത്തിൽ പുനഃപ്രതിഷ്ഠാകർമം 15ന്
1416187
Saturday, April 13, 2024 5:48 AM IST
മാനന്തവാടി: അമലോദ്ഭവമാതാ തീർഥാടനകേന്ദ്രത്തിൽ പുനഃപ്രതിഷ്ഠാകർമവും ആശീർവാദവും 15ന് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനു മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ,
മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ്, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർക്ക് സ്വീകരണം നൽകും.
പിതാക്കൻമാരെ ഘോഷയാത്രയായി ദേവാലയത്തിലേക്ക് ആനയിക്കും. കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകർമങ്ങൾ. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം വചനപ്രഘോഷണം നടത്തും.
പൊതുസമ്മേളനം ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും.