സംരംഭകത്വ പരിശീലനം ആരംഭിച്ചു
1415555
Wednesday, April 10, 2024 5:44 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാന്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സംരംഭകത്വ പരിശീലനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ആരംഭിച്ചു. പതിനഞ്ചു ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു.
കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ, റീജണൽ കോ ഓർഡിനേറ്റർമാരായ ഷീന ആന്റണി, ആലിസ് സിസിൽ, ജിനി ഷിനു, ബിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു. നഴ്സറി നിർമാണം, ജൈവവള നിർമാണം, സാന്പത്തിക സാക്ഷരത, സ്വാശ്രയ സംഘങ്ങൾ, തുല്യബാധ്യത സംഘങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആണ് പരിശീലനം നൽകുന്നത്.
പരിശീലനത്തിന് നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ വി. ജിഷ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ബൊട്ടാണിസ്റ്റ് കെ.ജെ. ബിജു, വിജയ നേഴ്സറി ഉടമകളായ രാജൻ, സ്ക്കറിയാ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഫിനാൻഷ്യൽ ലിറ്ററസി കൗണ്‍സിലർ സുബ്രഹ്മണ്യൻ, മധുവനം ഫർമാർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ എൻ.ജെ. ചാക്കോ എന്നിവർ നേതൃത്വം നൽകും.