യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ് കരസ്ഥമാക്കി നെവിൽ ജോസ്
1415554
Wednesday, April 10, 2024 5:44 AM IST
ദ്വാരക: യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി നെവിൽ ജോസ്. ഏകദേശം 50 ലക്ഷം രൂപയാണു ആകെ സ്കോളർഷിപ് തുക.
ട്യൂഷൻ ഫീ, താമസ യാത്രാ ചെലവുകൾ, ഇൻഷ്വറൻസ് തുടങ്ങിയവ ഉൾപ്പെടെയാണിത്. ബിരുദാനന്തര ബിരുദ പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പാണ് നെവിൽ ജോസിന് ലഭിച്ചത്.
എംഎസ്സി ഇൻ കെമിക്കൽ ഇന്നൊവേഷൻ ആൻഡ് റഗുലേഷൻ എന്ന കോഴ്സിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലായി മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കാമെന്നതാണു സ്കോളർഷിപ്പിന്റെ പ്രത്യേകത.
സാധാരണ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി മൂന്നോ അതിലധികമോ സർവകലാശാലകൾ ഭാഗമായ കണ്‍സോർഷ്യങ്ങൾ നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് കോഴ്സുകളാണ് ഇറാസ്മസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ.
സർവകലാശാലകൾ ഒരുമിച്ചുനൽകുന്ന ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റോ ഓരോ സർവകലാശാലയും വെവ്വേറെ നൽകുന്ന സർട്ടിഫിക്കറ്റോ ലഭിക്കും.