വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം: കെ. സുരേന്ദ്രൻ
1415338
Tuesday, April 9, 2024 7:22 AM IST
മാനന്തവാടി: തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ. എസ്ടി മോർച്ച സംഘടിപ്പിച്ച ’ഊരുകൂട്ടം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനെതിരേ പോരാടുന്നവരും രാജ്യത്തെ ഒന്നിപ്പിക്കുന്ന നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യാ വിരുദ്ധ പോരാട്ടത്തെയാണ് മോദി നേരിടുന്നത്. മണ്ണിന്റെ മക്കൾക്കുവേണ്ടി പൊരുതുന്ന പാർട്ടിയാണ് ബിജെപി.
സ്മൃതി ഇറാനി അമേഠിക്കുവേണ്ടി എന്ത് ചെയ്തുവോ അത് വയനാടിനുവേണ്ടി ചെയ്യാൻ തനിക്ക് സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മാനന്തവാടിയിൽ സുരേന്ദ്രൻ റോഡ് ഷോ നടത്തി
മാനന്തവാടി: വയനാട് പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ നഗരത്തിൽ റോഡ് ഷോ നടത്തി. വൈകുന്നേരം അഞ്ചോടെ എരുമത്തെരുവിലാണ് തുറന്ന ജീപ്പിൽ റോഡ് ഷോ ആംരഭിച്ചത്. സ്ത്രീകളടക്കം നിരവധി പേർ അണിനിരന്നു. ഗാന്ധി ജംഗ്ഷനിലായിരുന്നു സമാപനം.