പെരിറ്റോണിയൽ ഡയാലിസിസ് കൂട്ടായ്മ ധർണ നടത്തി
1397040
Sunday, March 3, 2024 5:25 AM IST
കൽപ്പറ്റ: പെരിറ്റോണിയൽ ഡയാലിസിസ് ജില്ലാ കൂട്ടായ്മ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
പെരിറ്റോണിയൽ ഫ്ളൂയിഡ് ലഭ്യമാക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ വീഴ്ച വരുത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കോ ഓർഡിനേറ്റർ വിനോദ് പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. സൂസൻ ബേബി അധ്യക്ഷത വഹിച്ചു.
സിബി പുൽപ്പള്ളി, ഗിരിജ വാളാട്, ഓമന വർഗീസ്, അനിൽ കൊളവയൽ, നിർമല,സെബാസ്റ്റ്യൻ കാപ്പുംചാൽ, രമേശൻ പൂതാടി, അന്പിളി വിനോദ്, രാജേഷ് മാനന്തവാടി എന്നിവർ പ്രസംഗിച്ചു.
ഒരു വർഷം മുന്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ചികിത്സാ സഹായ പദ്ധതി നടപ്പാക്കുക, സമാശ്വാസനിധി ഏർപ്പെടുത്തുക എന്നിവ സമരാവശ്യങ്ങളായിരുന്നു.