സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ഫി​ലിം ഫെ​സ്റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, March 2, 2024 5:36 AM IST
ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ഫി​ലിം ഫെ​സ്റ്റും ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ട്രാ​ഫി​ക് അ​വ​ബോ​ധം കു​ട്ടി​ക​ളി​ൽ സൃ​ഷ്ടി​ക്ക​ത്ത​ക്ക​വി​ധ​മു​ള്ള സി​ല​ബ​സ് പ​രി​ഷ്കാ​രം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി സൂ​ചി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​രു​ത്തേ​ണ്ട നൂ​ത​ന ആ​ശ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ങ്കു​വ​ച്ചു.

ഫാ. ​ഗ​ർ​വാ​സി​സ്മ​റ്റം, കെ.​ജെ. ജോ​സ​ഫ്, ബി​ന്ദു ഗ​ണേ​ഷ്കു​മാ​ർ, കെ.​വി. ര​ജി​ത, അ​ന്ന​ക്കു​ട്ടി ജോ​സ്, സ​ന്ധ്യ ല​ക്ഷു, വി.​എം. ത​ങ്ക​ച്ച​ൻ, ബി​ജു ചീ​ങ്ക​ല്ലേ​ൽ, തോ​മ​സ് മാ​ത്യു, വി.​ജെ. ജോ​ണ്‍​സ​ണ്‍, പി.​ഡി. മോ​ളി, ബി​നു മാ​ങ്കൂ​ട്ടം, നി​ഹ്മ​ത്തു​ള്ള സ​ഹ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.