എസ്എസ്എൽസി സഹവാസ പഠനക്യാന്പ് ആരംഭിച്ചു
1396865
Saturday, March 2, 2024 5:36 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്ന എസ്ടി വിഭാഗം കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള സഹവാസ പഠന ക്യാന്പിന് തുടക്കം കുറിച്ചു. പരീക്ഷ തീരുന്ന ഇരുപത്തിയഞ്ചാം തീയതി ക്യാന്പ് സമാപിക്കും. പഠനം ലളിതവും രസകരവുമാക്കി ഉയർന്ന വിജയം നേടുക എന്നതാണ് ക്യാന്പിന്റെ ലക്ഷ്യം. പഠന ക്യാന്പിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടം നിർവഹിച്ചു.
എസ്എംസി അംഗം കെ.എ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്യാന്പ് കോർഡിനേറ്റർ സി.വി. രതീഷ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, ട്രൈബൽ ഹോസ്റ്റൽ പ്രതിനിധി മഹേഷ്, അധ്യാപകരായ ഇ.ഡി. ജയിംസ്, സി.സി. കുമാരൻ, ഇ.കെ. ഷാന്റി, സിജ എൽദോസ്, ഇ.എം. മനു, പി.എസ്. ശംന, സുഭാവതി എന്നിവർ പ്രസംഗിച്ചു.