ക്ഷീര കർഷകർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി
1396857
Saturday, March 2, 2024 5:33 AM IST
കൽപ്പറ്റ: വന്യമൃഗ ശല്യംമൂലം പൊറുതിമുട്ടിയ വയനാട്ടിലെ ക്ഷീര കർഷകർ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിലേക്ക്മാർച്ച് ധർണയും നടത്തി.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി ജീവൻ നഷ്ടപ്പെട്ടവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, വന്യമൃഗങ്ങൾമൂലം ജീവൻ നഷ്ടപ്പെടുന്ന വളർത്തു മൃഗങ്ങൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കുക, വന്യമൃഗങ്ങൾ കാട്ടിൽ ഇറങ്ങാത്ത വിധം വനവും നാടും വേർതിരിക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ നടത്തിയത്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബി.പി. ബെന്നി അധ്യക്ഷത വഹിച്ചു. എ.പി. കുര്യാക്കോസ്, ബൈജു നന്പികൊല്ലി, പി.ജെ. അഗസ്തി, ജയൻ, പി.എസ്. മാത്യു, പ്രദീപ്, മാത്യു സീതാമൗണ്ട്, സജി കബനിഗിരി, എം.എം. മാത്യു, അസോസിയേഷൻ സെക്രട്ടറി പി.എ. ജോസ്, പി.വി. ജോസ് എന്നിവർ പ്രസംഗിച്ചു.