ശ്രേയസ് പുൽപ്പള്ളി മേഖലയിലെ പ്രവർത്തനം വിലയിരുത്തി
1396336
Thursday, February 29, 2024 5:18 AM IST
പുൽപ്പള്ളി: മേഖലയിലെ ശ്രേയസ് യൂണിറ്റുകളുടെ പ്രവർത്തനം ഇരുളം എസ്എൻഡിപി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ വിലയിരുത്തി.
മേഖലയിലെ എല്ലാ യൂണിറ്റിലെയും കോ ഓഡിനേറ്റർമാർ, ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ദൂരദർശൻ ചാനലിന്റെ ഡോക്യുമെന്റേഷൻ നടന്നു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ട്ടർ ഫാ. ഡേവിസ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി. മേഖല ഡയറക്ടർ ഫാ. മാത്യു മുണ്ടക്കൊടി, ഷാജി, ജിലി, കോ ഓർഡിനേറ്റർമാരായ ഷാൻസണ്, ബിനി തോമസ് എന്നിവർ പ്രസംഗിച്ചു.