വിനോദ സഞ്ചാര കേന്ദ്രമാകാൻ ഗോവിന്ദമൂല ചിറ
1396130
Wednesday, February 28, 2024 5:26 AM IST
കൽപ്പറ്റ: നെൻമേനി പഞ്ചായത്തിലെ ഗോവിന്ദമൂല ചിറ ഇനി വിനോദ സഞ്ചാരകേന്ദ്രമാകും. ടൂറിസം വകുപ്പിന്റെ വണ്‍ ഡെസ്റ്റിനേഷൻ വണ്‍ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 76 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളാണ് ചിറയിൽ നടക്കുക.
ചിറയുടെ ചുറ്റും കൈവരി, ബോട്ടിംഗ്, അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ, കഫറ്റീരിയ, ടിക്കറ്റ് കൗണ്ടർ, കുട്ടികൾക്കുള്ള കളിസ്ഥലം, ട്രക്കിംഗ് സൗകര്യം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക.
വയനാട്ടിലെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നെൻമേനി പഞ്ചായത്ത് ചിൽഡ്രൻസ് പാർക്ക്, കോളിയാടി മുതൽ മാടക്കര വരെ പാതയോര ടൂറിസം, കോവിലകം ചിറ ടൂറിസം പദ്ധതി എന്നിവ നടപ്പാക്കും. ഗോവിന്ദമൂലച്ചിറ ടൂറിസം പദ്ധതി പ്രവൃത്തി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, വി.ടി. ബേബി, സുജാത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. സത്താർ, പഞ്ചായത്തംഗങ്ങളായ യശോദ ബാലകൃഷ്ണൻ, ദീപ ബാബു, കെ.വി. ശശി, ഷമീർ മാളിക, ബിജു ഇടയനാൽ, ഉഷ വേലായുധൻ,
ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഗോവിന്ദ മൂലച്ചിറ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ യു.കെ. പ്രേമൻ, കെ.കെ. പൗലോസ്, മുഹമ്മദ് കുട്ടി, കെ.ടി. സുരേഷ്, അനുപ്രസാദ്, വിനു ഐസക്, ടി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.