സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1395914
Tuesday, February 27, 2024 7:10 AM IST
സുൽത്താൻ ബത്തേരി: ഹരിതം അയൽക്കൂട്ടവും മലബാർ ഗോൾഡും ഇഖ്റ ആശുപത്രിയും സംയുക്തമായി കല്ലൂരിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
ഇഖ്റ ആശുപത്രി പിആർഒ നവാസ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് മാനേജർ വി.എം. അബൂബക്കർ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് പിലാക്കാവ്, ധന്യ വിനോദ്, ഇഖ്റ മാനേജ്മെന്റ് അംഗങ്ങളായ റിയാസ്, കുഞ്ഞു മുഹമ്മദ്, ഹരിതം അയൽക്കൂട്ടം അംഗങ്ങളായ ഇ.എ. ഗഫൂർ, പി.ടി. ബാവ, കരീം കാളക്കൽ, നൗഫൽ, ഹരിതം അയൽക്കൂട്ടം പ്രസിഡന്റ് നിസാം കല്ലൂർ, സെക്രട്ടറി നിസാർ കൊന്പത്ത് എന്നിവർ പ്രസംഗിച്ചു.