ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ നിന്ന് മണ്വയൽ, ഒറ്റുവയൽ വഴി ദേവർഷോലയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. രാവിലെ 10.45ന് ഗൂഡല്ലൂരിൽ നിന്ന് പുറപ്പെട്ട് ബസ് മണ്വയൽ, ബോസ്പറ, മട്ടം, ഒറ്റുവയൽ വഴി 11.45ന് ദേവർഷോലയിൽ എത്തും.
തിരിച്ച് ഒറ്റുവയൽ, മണ്വയൽ വഴി ഗൂഡല്ലൂരിലേക്ക് സർവീസ് നടത്തുകയും ചെയ്യും. ബസിന് ദേവർഷോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂനുസ് ബാബു, വാർഡ് കൗണ്‍സിലർ എ.സി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകി.