വിദ്യാർഥികളെ അനുമോദിച്ചു
1395353
Sunday, February 25, 2024 5:38 AM IST
കേണിച്ചിറ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2023-24 അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.കെ. ദിനേശനെയും അനുമോദിച്ചു. ഇതിനായി ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.ബി. നസീമ മുഖ്യാതിഥിയായി.