മാതൃഭാഷാവാരം ആഘോഷിച്ചു
1395352
Sunday, February 25, 2024 5:38 AM IST
ചീക്കല്ലൂർ: മലയാള ഐക്യവേദി, ദർശന ലൈബ്രറി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് എന്നിവ സംയുക്തമായി മാതൃഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഒപ്പുമരം, ഭാഷാമരം, ലഘുലേഖ വിതരണം, പ്രാദേശിക സമിതി രൂപീകരണം, ഭാഷാപ്രതിജ്ഞ, പ്രഭാഷണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു.
എൻ. സത്യാനന്ദൻ വിഷയാവതരണം നടത്തി. മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി കെ.എ. അഭിജിത്ത്, പരിഷത്ത് ജില്ലാ സമിതിയംഗം എം.പി. മത്തായി, കെ.വി. ഉമ, പി. ബിജു, എസ്. ഷീബ, പി. ആതിര, ദയ എന്നിവർ സംസാരിച്ചു.