കസ്തൂർബാ ഗാന്ധി അനുസ്മരണം നടത്തി
1394906
Friday, February 23, 2024 5:59 AM IST
കൽപ്പറ്റ: കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബാ ഗാന്ധിയുടെ 80-ാം ചരമവാർഷിക ദിനം ആചരിച്ചു.
ഇതിന്റെ ഭാഗമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ അനുസ്മരണ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റും കെപിസിസി അംഗവുമായ കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പിന്നാക്ക ജാതിക്കാരുടെയും സാമൂഹിക ഉന്നതിക്കും ഉച്ചനീചത്വങ്ങൾക്കെതിരേയും ദേശീയ പ്രസ്ഥാനത്തോടൊപ്പം അക്ഷീണം പ്രവർത്തിച്ച ധീര വനിതയായിരുന്നു കസ്തൂർബാ ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സണ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന വൈസ് ചെയർപേഴ്സണ് കെ.ജി. വിലാസിനി,
നജീബ് കരണി, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം, ഗിരിജ സതീഷ്, രമേശ് മാണിക്യൻ, ആയിഷ പള്ളിയാൽ, ഗിരിജ മോഹൻദാസ്, ഒ.ജെ. ബിന്ദു, ബീന സജി, ഷൈല ജീസസ്, എം. അംബുജം, രശ്മി കോട്ടത്തറ എന്നിവർ പ്രസംഗിച്ചു.