വ്യാപാരി വ്യവസായി കോണ്ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു
1394706
Thursday, February 22, 2024 5:22 AM IST
കൽപ്പറ്റ: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോണ്ഗ്രസ് ജില്ലാ കമ്മിറ്റി യോഗം കൽപ്പറ്റയിൽ ചേർന്നു. ജില്ലയെ വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി വേണുഗോപാൽ എം. കിഴിശേരി ഉദ്ഘാടനം ചെയ്തു. ഫൈസൽ പാപ്പിന അധ്യക്ഷത വഹിച്ചു.
ഷിജു ഗോപാൽ, രാമകൃഷ്ണൻ മൂർത്തൊടി, അലി, ടിന്റു ജോസ്, ജിതേഷ് ചീരാൽ, ബാദുഷ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ജില്ലാ പ്രസിഡന്റ്- ഫൈസൽ പാപ്പിന, ജില്ലാ ജനറൽ സെക്രട്ടറി- ഷിജു ഗോപാൽ, വൈസ് പ്രസിഡന്റുമാർ- അലി പോപ്പുലർ,
സാലി റാട്ടകൊല്ലി, ജിതേഷ് ചീരാൽ, സെക്രട്ടറിമാരായി അസീസ് പടിഞ്ഞാറത്തറ, വാസന്തി ബീഗം, ട്രഷറായി രാമകൃഷ്ണൻ മൂർത്തൊടി എന്നിവരെയും തെരഞ്ഞെടുത്തു.