വ്യാപാരി വ്യവസായി ഏകോപന സമിതി പന്തംകൊളുത്തി പ്രകടനം നടത്തി
1394442
Wednesday, February 21, 2024 4:58 AM IST
സുൽത്താൻ ബത്തേരി: വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.
വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം അവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങൾ നടത്തുന്ന കർഷകർക്കെതിരേ കേസെടുക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങുക, ജനവാസ മേഖലകളിൽ ഇറങ്ങുന്ന കൊലയാളി മൃഗങ്ങളെ വെടിവച്ച് കൊല്ലുക, വന്യമൃഗശല്യത്തിലെ സർക്കാർ നിഷ്ക്രിയത അവസാനിപ്പിക്കുക,
1972 ലെ വന്യജീവി സംരക്ഷണ നിയമം കർഷകർക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, വനമേഖലയിൽ കൂടുതൽ വനം ജിവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തിയത്.