കരടി ശല്യം രൂക്ഷമായി
1393698
Sunday, February 18, 2024 5:28 AM IST
ഊട്ടി: ഊട്ടി ഗാന്ധിപേട്ട മേഖലയിൽ കരടി ശല്യം രൂക്ഷമായി. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. ജനം ഭീതിയോടെയാണ് കഴിയുന്നത്. ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറെ പ്രയാസത്തിലാക്കിയിരിക്കുന്നത്. കരടിയെ കൂട് വച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.