എൽഇഡി ബൾബ് നിർമാണ ശിൽപശാല സംഘടിപ്പിച്ചു
1393697
Sunday, February 18, 2024 5:28 AM IST
വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എൽഇഡി ബൾബ് നിർമാണ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.
കേരള സർക്കാരിന്റെ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലന വർക്ക് ഷോപ്പ് വെള്ളമുണ്ട കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീജ നാപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്ആർജി കണ്‍വീനർ വി.കെ. പ്രസാദ്, സ്റ്റാഫ് സെക്രട്ടറി നാസർ, അബ്ദുൾ സലാം, സുജ സയനൻ, മിസ്വർ അലി, പ്രോഗ്രാം കോഡിനേറ്റർ ഉഷ എന്നിവർ പ്രസംഗിച്ചു.