കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
1375582
Sunday, December 3, 2023 10:14 PM IST
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. നാടുകാണി പൊന്നൂർ സ്വദേശി രാമമൂർത്തിയാണ് (53) മരിച്ചത്. ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലെ ദേവാല പൊന്നൂർ വനമേഖലയിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.
ശനിയാഴ്ച വൈകുന്നേരം വിറക് ശേഖരിക്കാൻ പോയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും വനപാലകരും തെരച്ചിൽ നടത്തിയതിനെത്തുടർന്ന് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ വനത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.