കബനി പദ്ധതി: പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല
1375568
Sunday, December 3, 2023 7:26 AM IST
പുൽപ്പള്ളി: കബനിഗിരി കുട്ടായിപ്പാലത്ത് കബനി ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ജല അഥോറിറ്റി കണ്ടില്ലെന്നു നടിക്കുന്നു. ഒരു വർഷം മുന്പാണ് പൈപ്പ് പൊട്ടിയത്. ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്.
റോഡരികിലും സമീപത്തെ പറന്പുകളിലും കെട്ടിക്കടക്കുകയാണ് വെള്ളം. ഇക്കാര്യം പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൈപ്പ് നന്നാക്കാൻ നടപടിയില്ല. വേനൽ ആരംഭത്തിൽ പലയിടങ്ങളിലും ശുദ്ധജലത്തിനു ആളുകൾ പ്രയാസപ്പെടുന്പോഴാണ് അധികൃതരുടെ അനാസ്ഥ. ഇതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.