രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
1375144
Saturday, December 2, 2023 1:24 AM IST
മാനന്തവാടി: രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി. പാലക്കാട് പിരയാരി സ്വദേശികളായ നാവക്കോട് ഷമീർ(35), നാവക്കോട് ഷാജർ(34)എന്നിവരെയാണ് എരുമത്തെരുവിലെ ടൂറിസ്റ്റ്ഹോമിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സജിത്ചന്ദ്രന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടൂറിസ്റ്റ് ഹോമിൽ പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.