ബ്രഹ്മഗിരി: തൊഴിലാളികൾ മാർച്ച് നടത്തി
1375141
Saturday, December 2, 2023 1:24 AM IST
കൽപ്പറ്റ: ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
10 മാസത്തെ വേതനക്കുടിശിക അനുവദിക്കുക, മലബാർ മീറ്റ് ഫാക്ടറി തുറന്നുപ്രവർത്തിപ്പിക്കുക, ജോലി ഉറപ്പുവരുത്തുക, പിഎഫ്, ഇഎസ്ഐ കുടിശിക അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാർച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.
തുടർന്നു നടത്തിയ ധർണ കൂട്ടായ്മ കണ്‍വീനർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഷിബു കുര്യൻ, പുരുഷോത്തമൻ, പ്രമോദ്, സുനിൽബാബു, ബിന്ദു സുരേഷ്, മുനീർ, പവീഷ് എന്നിവർ പ്രസംഗിച്ചു.